ലോക പരിസ്ഥിതി ദിനം.

by Nafo Media Desk

ലോക പരിസ്ഥിതി ദിനം. ഒരു ദിനാചരണത്തിലും , ഒരു തൈ നടുന്നതിലും  മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല നമ്മുടെ ഉത്തരവാദിത്തം എന്ന് നാം എല്ലാപേരും ഓർക്കണം. പരിസ്ഥിതിയെയും പ്രകൃതിയെയും ജീവജാലങ്ങളെയും കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത്‌ ഓരോ പൗരന്റെയും കടമയാണ്. ഭരണകൂടത്തോടൊപ്പം നമ്മൾ ഓരോരുത്തരും ഈ കടമ നിർവഹിക്കണം.

നമ്മുടെ  വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം പരിസ്ഥിതിക്കു പ്രാധാന്യം നല്‍കുന്നുണ്ട്‌.            നമ്മുടെ  ഉത്സവങ്ങളിലും കലകളിലും നാടകങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം പരിസ്ഥിതിയോടുള്ള തരളിത പ്രണയമാണു തളിരിട്ടു നില്‍ക്കുന്നത്‌.കേരളത്തിലെ പ്രകൃതിയോട് അലിഞ്ഞു നിൽക്കുന്ന കാവുകളും അമ്പലങ്ങളും ഒക്കെ ഇതിനു ഒരു ഉത്തമ ഉദാഹരണങ്ങൾ ആണ്

ഒരു മഹാമാരിയുടെ കാലത്താണ് ഈ വർഷവും പരിസ്ഥിതി ദിനം കടന്നു പോകുന്നത്. മനുഷ്യൻ പ്രകൃതിയിലേക്ക്കടന്നു ചെന്നപ്പോൾ , പ്രകൃതി മനുഷ്യനെ വീട്ടിൽ ഇരുത്തി എന്ന് ആലങ്കാരികമായി പറയാം . അപ്പോൾ പ്രകൃതി അതിന്റെ പൂർവ്വസ്ഥിതിയിലേക്കു മടങ്ങു്ന്ന കാഴ്ച നമ്മൾ കണ്ടു.ഇത് മനുഷ്യരാശിക്ക് പ്രകൃതി നൽകുന്ന ഒരു സൂചനയാണ്.നമ്മൾ എല്ലാപേരും  ഇത് മനസിലാക്കണം .

ഇതോടൊപ്പം ഗാന്ധി വചനം കൂടെ ചേർക്കട്ടെ – മനുഷ്യൻ ശ്വസിക്കുന്ന വായു, കുടിക്കുന്ന ജലം, കഴിക്കുന്ന ഭക്ഷണം  ഇതെല്ലം മനുഷ്യന്റെ ആവശ്യത്തിന് ഭൂമിയിൽ തന്നെ ഉണ്ട് , അത്യാർത്തിക്കു ഉള്ളതല്ല.വിഭവങ്ങൾ കവർന്നെടുക്കാതെ , ഇന്നിന്റെ ആവശ്യത്തെ വിവേചനബുദ്ധിയോടെ ഉപയോഗിക്കുകയും ബാക്കി വരുംതലമുറക്ക് വേണ്ടി സംരക്ഷിക്കുകയും ചെയുക എന്ന ഒരു കാഴ്ചപ്പാട് നമുക്കെല്ലാപേര്ക്കും വേണം.

Related Articles

Leave a Comment