തൂണുകൾക്ക് മുകളിൽ മേൽക്കൂര പണിയുന്നതിനു പകരം, എങ്ങനെയാണ് നമ്മുടെ മഹാ എൻജിനീയർമാർ മേൽക്കൂര നിർമ്മിച്ചതിന് ശേഷം താഴെ തൂണുകൾ പണിതത്…?
മേൽക്കൂരയ്ക്ക് ബലം നൽകാൻ ആണല്ലോ സാധാരണഗതിയിൽ തൂണുകൾ …
ചിത്രത്തിൽ കാണുന്നത് 1000 വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ അത്രയും തന്നെ പഴക്കമുള്ള തൂണുകളാണ്.
ഈ തൂണുകളുടെ പ്രത്യേകത ഇവയെ താങ്ങിനിർത്തുന്നത് മേൽക്കൂരയാണ് എന്നതാണ്
(ചിത്രം ശ്രദ്ധിക്കുക… തൂണുകൾ നിലത്ത് തൊട്ടിട്ടില്ല).
അതുമാത്രമല്ല, ഒരൊറ്റ തൂണിൽ തന്നെ ഒരായിരം ശില്പങ്ങളും കാണാം. ഈ തൂണിൻ്റെ ചിത്രം ഒന്നുകൂടി നോക്കൂ… ആയിരം വർഷങ്ങൾക്ക് മുൻപ് എങ്ങനെ ആയിരിക്കാം ഇവ കൊത്തിയെടുത്തതെന്ന് ചിന്തിക്കൂ…
ഇതേ പ്രത്യേകതയുള്ള മറ്റൊരു ക്ഷേത്രമാണ് ആന്ധ്രയിലെ ലേപാക്ഷി ക്ഷേത്രം.
അതെ.. അത്യപൂർവ വാസ്തുവിദ്യാ വിസ്മയങ്ങളുടെ നാടാണ് ഭാരതം.
ശ്രീ ചെലുവ നാരായണ സ്വാമി ക്ഷേത്രം, മേലുകൊട്ടെ, മാണ്ഡ്യ ജില്ലാ ,കർണാടക.