അറിവിന്റെ നുറുങ്ങുകൾ ..!!

by Nafo Media Desk

ഈ അറിവിൻടെ വിവരങ്ങൾ നിങ്ങളുടെ കുട്ടികൾക്കു० പറഞ്ഞു കൊടുക്കുക.

🙏🌸അറിവിന്റെ ഒരു മണിച്ചെപ്പ്🌸🙏

🍃അറിവ് വേദങ്ങള്‍ (ശ്രുതി)🍃

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

🍃ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്.

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

🍃ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

🍃വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്

🍃ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്അതു യഥാക്രമം

1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a.ശില്പവേദം, b.അര്‍ത്ഥോപവേദം

🍃🍃ഉപനിഷത്(ശ്രുതി)

ഏകദേശം 2000 ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍ 108 എണ്ണം ലഭ്യമാണ്. അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള 10 എണ്ണം പ്രധാനപ്പെട്ടതാണ്, അതായത് ദശോപനിഷത്തുക്കള്‍

1.ഈശാവാസ്യം
2.കഠം
3.കേനം
4.പ്രശ്നം
5.മുണ്ഡകം
6.മാണ്ഡൂക്യം
7.തൈത്തിരീയം
8.ഐതരേയം
9.ഛാന്ദോക്യം
10.ബൃഹദാരണ്യകം

🍃ഷഡ്ദര്‍ശനങ്ങള്‍

1.സാംഖ്യദര്‍ശനം–കപിലമുനി
2.യോഗദര്‍ശനം–പതഞ്ജലിമഹര്‍ഷി
3.ന്യായദര്‍ശനം–ഗൗതമമുനി
4.വൈശേഷികദര്‍ശനം–കണാദമുനി
5.ഉത്തരമീമാംസദര്‍ശനം (വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി
6.പൂര്‍വ്വമീമാംസദര്‍ശനം (മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി

🍃🍃സ്മൃതി(ധര്‍മ്മശാസ്ത്രം)

അവയിൽ പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി (മനുസ്മൃതി, യാജ്ഞവലക്യസ്മൃതി ഇവ വളരെ പ്രധാനപ്പെട്ടവ ആണ്. അവസാനത്തെ 18 സ്മൃതികളെ അഷ്ടാദശസ്മൃതികള്‍ (18) എന്നു പറയുന്നു)

🍃🍃പുരാണങ്ങള്‍

🍃അഷ്ടാദശപുരാണങ്ങള്‍

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം

🍃🍃ഇതിഹാസങ്ങള്‍

1.രാമായണം
2.മഹാഭാരതം
ഇതിഹാസ–പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

🍃🍃രാമായണം

🍃രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം

🍃🍃മഹാഭാരതം

🍃മഹാഭാരതത്തിന് 18 പര്‍വ്വങ്ങള്‍ ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

🍃🍃ശ്രീമദ് ഭഗവത് ഗീത

🍃മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ് ശ്രീമദ് ഭഗവത് ഗീത 700ശ്ലോകങ്ങള്‍. 18 അദ്ധ്യായങ്ങള്‍
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം

1-6 വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം, 7-12 ഭക്തിയോഗം,13-18 ജ്ഞാനയോഗം എന്നും പറയാറുണ്ട്

ഇനിയും എണ്ണിയാലൊടുങ്ങാത്ത മഹത് ഗ്രന്ഥങ്ങൾ ഒട്ടനവധിയുണ്ട് ….

Related Articles

Leave a Comment