25 കോഴിയും ഒരു ഹൈടെക് കൂടും പാക്കേജിന് അനുവാദമായി
കുടുംബശ്രീ അംഗങ്ങൾക്ക് ഹൈടെക് കോഴിക്കൂടും കോഴിയും ലഭ്യമാക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. കുടുംബശ്രീ, ഭാരത് സേവക് സമാജ് (BSS) മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഒരു പാക്കേജ് ആയിട്ടാണ് ലഭ്യമാക്കുന്നത്. ആ പാക്കേജിൽ ഉൾപ്പെടുതിയിരിക്കുന്നത് 25 കോഴിയും ഒരു ഹൈടെക് കൂടും ആണ്.
അതിനോടൊപ്പം 50കിലോ തീറ്റയും 3 മാസത്തേക്കുള്ള മരുന്നുകളും ഉണ്ടാകും. ഇത്രയും ചേർന്ന ഒരു പാക്കേജാണ് ലഭ്യമാക്കുന്നത്. ഹൈടെക് കൂടിൽ തീറ്റ കൊടുക്കുവാൻ ഉള്ള ഫീഡറും കോഴിക്ക് വെള്ളം കൊത്തി കുടിക്കാനും മുട്ട മുന്നിലേക്ക് വന്നു കിടക്കാനുള്ള സംവിധാനവും ഉണ്ട്.
ഈ കോഴികൾ കൂട്ടിൽ തന്നെ നിന്നു വളരേണ്ട കോഴികൾ ആണ്. രോഗപ്രതിരോധശേഷി കൂടുതലും, ശരിയായി പരിപാലിചാൽ വർഷം 300 മുട്ടകൾ വരെ ഇടുന്ന കോഴികൾ ആണ്. അതുകൊണ്ടുതന്നെ നമുക്ക് ഇത് ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. ഇത്രയും അടങ്ങുന്ന പാക്കേജിന് 16000രൂപ ആണ് വില.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പദ്ധതി അനുസരിച്ച് എടുക്കുന്നവർക്ക് 15000രൂപക്കാവും ലഭ്യമാകുക. മുഴുവൻ തുക അടച്ചു എടുക്കാൻ പറ്റുന്നവർക് അങ്ങനെ എടുക്കാം അത് സാധ്യമല്ലാത്ത പക്ഷം കുടുംബശ്രീ മുഖേനയുള്ള JLG ഗ്രൂപ്പുകൾ രൂപീകരിച്ച് ലോൺ സംവിധാനം ഉപയോഗിക്കാവുന്നതാണ്
തിരുവനന്തപുരം 0471-2447552 കൊല്ലം 0474-2794692 പത്തനംതിട്ട 0468-2221807 ആലപ്പുഴ 0477-2254104 കോട്ടയം 0481-2302049 ഇടുക്കി 0486-2232223 എറണാകുളം 0484-2426982 തൃശൂർ 0487-2362517 പാലക്കാട് 0491-2505627 മലപ്പുറം 0483-2733470 കോഴിക്കോട് 0495-2373066 വയനാട് 04936-206589 കണ്ണൂർ 0497-2702080 കാസര് കോട് 04994-256111