Nafo Kudumba Sangamam 2021

by Nafo Media Desk

കൂടുമ്പോൾ ഇമ്പമുള്ളതാണത്രേ കുടുംബം ..!! ഈ ആപ്‌ത വാക്യം തീർത്തും അന്വർത്ഥമാക്കുന്ന ഒന്നാണ് നമ്മുടെ കുടുംബ സംഗമം. നാഫോയുടെ പ്രാരംഭകാലം മുതൽക്കേ യാതൊരു ഭാംഗവും വരുത്താതെ എല്ലാ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു നടത്തിപ്പോന്ന ഒരു പ്രധാന പരിപാടിയാണ് കുടുംബസംഗമം. ലോകത്തെ മുഴുവൻ വിറപ്പിച്ച മഹാമാരി ഒത്തു ചേരലുകൾക്കു തടയിട്ടപ്പോൾ, അകലം അതിജീവന മന്ത്രമായി മാറിയ കഴിഞ്ഞ വര്ഷം നമുക്കും പലതും ത്യജിക്കേണ്ടതായി വന്നു. എങ്കിലും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഇന്ന് ലഭ്യമായ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി നാഫോ അതിന്റെ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നു.

നാഫോയുടെ ഈ വർഷത്തെ കുടുംബ സംഗമം മാർച്ച് 26 നു ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രസിഡന്റ് ശ്രീ സി പി രാജീവ് മേനോന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമ പരിപാടികൾ രണ്ടു മണിക്കൂറിൽ അധികം നീണ്ടു. പലകുറി അവതരണമികവ് തെളിയിച്ച കുമാരി ഭാവന മേനോൻ തന്നെയായിരുന്നു ഈ കുടുംബസംഗമത്തിന്റെയും അവതാരക. നാഫോയുടെ ഉപദേശക സമിതി അംഗം ശ്രീ കെ സി ഗോപകുമാർ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചു ഒരു രത്‌നച്ചുരുക്കം അംഗങ്ങൾക്കായി അവതരിപ്പിക്കുകയുണ്ടായി. പിന്നീട് നടന്ന ചടങ്ങിൽ ഉപരിപഠനത്തിനായി കുവൈറ്റിൽ നിന്നും യാത്രയാകുന്ന കുട്ടികളെയും, കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിലെ ഉന്നത വിജയികളെയും ആദരിക്കുകയും എല്ലാ ഭാവുകങ്ങളും നേരുകയുണ്ടായി. അതിനോടനുബന്ധിച്ചു നാഫോ കലോത്സവ വിജയികളെയും, യങ് അചീവർ ജേതാവിനെയും പ്രഖ്യാപിച്ചു.

സ്വയരക്ഷ പരമപ്രധാനമായ ഈ കാലഘട്ടത്തിൽ നമ്മൾക്കായി അക്ഷീണം, കർമനിരതരായി സംഘടനയെ മുന്നോട്ടു നയിക്കുന്ന ഭാരവാഹികൾ തീർത്തും അഭിനന്ദനമർഹിക്കുന്നു.

കുടുംബ സംഗമ ദൃശ്യങ്ങൾക്കായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Related Articles

Leave a Comment