ഭക്ഷണം എന്ത്, എത്ര,എപ്പോൾ, എങ്ങിനെ ..?

by Nafo Media Desk

നമസ്തേ

120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്. 33 വയസ്സ് വരെ ഹ്രസ്വായുസ്സും,
66 വയസ്സ് വരെ മദ്ധ്യായുസ്സും,
99 വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്…!!

എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസ്സിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ്. മറ്റെല്ലാ ജീവികളും പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ…!!??

50- മത്തെ വയസ്സിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും അടിമപ്പെട്ട് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്…?? നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിനെപ്പറ്റി…??

എന്താണ് ഇതിനൊരു പരിഹാരം…??

A. എന്ത് കഴിക്കണം..?
B. എത്ര കഴിക്കണം..?
C. എപ്പോൾ കഴിക്കണം….??
D. എങ്ങിനെ കഴിക്കണം എന്നതൊക്കെ അറിയണ്ടേ….??

A.
മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ്. എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും. ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വേണം ഭക്ഷണം തെരഞ്ഞെടുക്കാൻ..

ഭക്ഷണത്തെ പ്രധാനമായും;
◆ സത്വഗുണ
◆ രജോഗുണ
◆ തമോഗുണ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.

ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടെന്ന് ദഹിക്കുന്നവ, എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം.
ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ…!!

ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആ ഭക്ഷണം നല്ലതാണോ എന്ന്
കണ്ണുകൾ കൊണ്ട് പരിശോധിക്കണം….(പാകം ആയതാണോ, കേടായതാണോ, നിറം എന്നിവ..)

( മൂക്കുകൊണ്ട്—-ദുർഗന്ധമുണ്ടോ, പഴകിയതാണോ എന്ന് അറിയുക…)

(നാവുകൊണ്ട്, അരുചി ഉള്ളതാണോ, കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ എന്ന്…)

(കൈകൾ കൊണ്ട്) കൂടുതൽ തണുത്തതോ, ചൂടുള്ളതോ ആണോ എന്ന് പരിശോധിക്കണം..)
“അതിനും കൂടി ആണ് വായയിൽ നാക്കും, തൊട്ടു മുകളിൽ മൂക്കും, തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്…”

B.
കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്.
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം. അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ..!! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ ഒരു നേരത്തേക്ക് ആവശ്യമുള്ളൂ എന്നർത്ഥം. അത് തന്നെ 2 നേരമോ മൂന്ന് നേരമോ ആയി കഴിക്കണം. അതേപോലെ എപ്പോൾ വയറു നിറഞ്ഞു എന്ന് തോന്നിയാലും അപ്പോൾ നിർത്തണം, വീണ്ടും ഭക്ഷണം കഴിക്കരുത്…

C.
വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. “നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ട് എന്നുള്ള സൂചനയാണ് വിശപ്പ്.” രണ്ട് ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള മിനിമം 4 മണിക്കൂറെങ്കിലും വേണം. അതുപോലെ വിശപ്പില്ലാത്തപ്പോഴും, വായയ്ക്ക് രുചിയില്ലാത്തപ്പോഴും, ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത്. ഇത് ഭക്ഷണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്…

ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും, രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും, 3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും, 4 നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയുമെന്നാണ് ‘മനീഷി’ കളുടെ അഭിപ്രായം… എന്നാലും ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും ആവശ്യമുള്ള ഭക്ഷണം കഴിക്കുക. ഇടയ്ക്ക് രണ്ടാഴ്ചയിൽ ഒരു ദിവസം “ഉപവസിക്കുന്നതും” വളരെ നല്ലതാണ്.

ഒരു അവധി ലഭിക്കുമ്പോൾ നമ്മൾ ആശ്വസിക്കുന്നതു പോലെ പ്രാണനും അത് വലിയ ആശ്വാസമാവും. “ലംഘനം പരമൗഷധം”* എന്നാണ് ചരകന്റെ അഭിപ്രായം…

D.
നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ 2 മണിക്കൂർ മുൻപോ അരമണിക്കൂർ ശേഷമോ വെള്ളം കുടിക്കാം. എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കൽ നിർബന്ധമാണെങ്കിൽ സിപ് – സിപ്പായി, അല്പം മാത്രം കുടിക്കാവുന്നതാണ്.

ചെറിയ കുട്ടികൾ ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ! ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കു വിടുമ്പോൾ വയർ ചുരുങ്ങുന്നതായും കാണാം. അതുപോലെയാണ് ശ്വസിക്കേണ്ടത്. ശ്വാസോച്ഛ്വാസവും മാനസീകാവസ്ഥയും തമ്മിൽ വളരെ ബന്ധമുണ്ട്. ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാവുന്നത് ശ്രദ്ധിക്കൂ. പണ്ട് നമ്മൾ മരം കയറുകയും, ഓടുകയും, മലകയറുകയും, അദ്ധ്വാനിക്കുകയും, ചെയ്തിരുന്നപ്പോൾ കിതയ്ക്കുകയും, നന്നായി വിയർക്കുകയും കൂടുതൽ ആഴത്തിൽ ശ്വസിക്കുകയും ചെയ്തിരുന്നു… എന്നാൽ ഇന്ന് ഇത്തരം പ്രവൃത്തികൾ യന്ത്രങ്ങൾ ഏറ്റെടുത്തതോടെ നമ്മൾ രോഗികളായി തുടങ്ങി.
വളരെ ആഴത്തിലും ദീർഘമായും ശ്വസിക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും തലച്ചോറിലും എത്തുകയും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.

പ്രകൃതി മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ഓടാനും, ചാടാനും, മരം കയറാനും, അദ്ധ്വാനിക്കാനും, നീന്താനും, മലകയറുവാനുമൊക്കെയുള്ള സംവിധാനത്തിലാണ്…!!
എന്നാൽ ഇന്ന് നമ്മൾ ഇതൊന്നും ചെയ്യാത്തതിനാൽ ശരീരത്തിൽ മേദസ്സ് വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടുകയും, അത് പലവിധ രോഗത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. ഇതിന് ഒരു പരിഹാരമാണ് വ്യായാമം.
സൂര്യനമസ്ക്കാരമോ, യോഗയോ, നടത്തമോ, നീന്തലോ മറ്റ് ഏതെങ്കിലും ശാസ്ത്രീയ വ്യായാമ മുറകളോ നിത്യവും പരിശീലിക്കുന്നത് വളരെ നല്ലതാണ്…

ശരിയായ വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഉറക്കം മാത്രമല്ല. ശരീരം ഉറങ്ങുമ്പോൾ ആന്തരീക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട്. അതിനാൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ചിരിക്കണം. ഭക്ഷണം എപ്പോഴും വയറു നിറച്ചു കഴിക്കാതിരിക്കുക. നേരത്തെ ഉറങ്ങണം (ദിവസവും രാത്രി 10 മണിക്ക് മുൻപായി ).
നേരത്തെ ഉണരണം…!!

അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്.

അതേ പോലെ മനസ്സിന് കൊടുക്കുന്ന വിശ്രമമാണ് ധ്യാനം…

ആഴത്തിലുള്ള ധ്യാനം വഴി ശരീരവും മനസ്സും ഒരേപോലെ വിശ്രമിക്കുന്നു….

നിത്യവും 20 മിനുട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറങ്ങുന്നതിനെക്കാൾ ഗുണമത്രെ…!!!

(കടപ്പാട് : സന്തോഷ്‌ )

Related Articles

Leave a Comment