നാഫോ കുടുംബസംഗമം 2021

by Nafo Media Desk

നാഫോയുടെ കുടുംബസംഗമം മാർച്ച് 26 ആം തീയ്യതിവൈകുന്നേരം വിവിധ പരിപാടികളോടെ ഓൺലൈൻ ആയി നടത്തി . ഇന്ത്യയുടേയും കുവൈറ്റിന്റെയും ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ശ്രേയ സുബിൻ പ്രാർത്ഥന ഗാനം ആലപിച്ചു . കുമാരി. ഭാവന മേനോൻ ആണ്ചടങ്ങുകൾക്ക് ആതിഥേയത്വം നിർവഹിച്ചത് . നാഫോ ജനറൽ സെക്രട്ടറി ശ്രീ.വിജയകുമാർ മേനോൻ അംഗങ്ങളെസ്വാഗതം ചെയ്തു . നാഫോ പ്രസിഡന്റ് ശ്രീ.രാജീവ് മേനോന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം നാഫോ ഉപേദശകസമിതി അംഗം ശ്രീ.കെ. സി. ഗോപകുമാർ സംഘടന പ്രവർത്തനങ്ങളുടെ ഒരു രത്നചുരുക്കം അവതരിപ്പിച്ചു .

തുടർപഠനത്തിനായി കുവൈറ്റ് വിട്ടു പോകുന്ന രോഹിത മഹേഷ് , ജിതേഷ് മധു വാരിയർ , പ്രണവ് അജയ് , സിദ്ധാർഥ്ദിലീപ് എന്നീ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് ചടങ്ങു നടത്തി .നാഫോ ഉപദേശക സമിതി അംഗം ശ്രീ.വിജയൻ നായർ , ട്രെഷറർ ശ്രീ.പ്രദീപ് കുമാർ , നാഫോ ലേഡീസ് വിങ് വൈസ് കോഓർഡിനേറ്റർ ശ്രീമതി.അഞ്ചു ജിനു എന്നിവർകുട്ടികളെ അഭിസംബോധന ചെയ്തു .കുട്ടികൾ തിരിച്ചും നന്ദി പ്രകാശിപ്പിച്ചു .

പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജന രവിപ്രസാദ്‌ , ഗൗരിക മേനോൻ , വിഷ്ണു നാരായൺവിനോദ് കുമാർ , റിയ സന്തോഷ് ,വൈഷ്ണവി മധുസൂദനൻ , മൈഥിലി മനോജ് കുമാർ എന്നീ വിദ്യാർത്ഥികളെചടങ്ങിൽ അനുമോദിച്ചു .

കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്വൈത ഉണ്ണികൃഷ്ണന് യങ് അചീവേഴ്സ് അവാർഡും,ലേഡീസ് വിങ് കോഓർഡിനേറ്റർ ശ്രീമതി. ഷീബ ഷൈജുവിന്‌ പ്രത്യേക പ്രോത്സാഹന അവാർഡും നൽകി .

തുടർന്ന് , മാർച്ച് 18 മുതൽ 21 വരെ പൂർണമായും ഓൺലൈൻ രീതികൾ സമന്വയിപ്പിച്ചു കൊണ്ട് നാഫോ നടത്തിയകലോത്സവത്തിന്റെ വിജയികളുടെ പ്രഖ്യാപനം ആയിരുന്നു . 175 ഓളം കുട്ടികൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചകലോത്സവം കുട്ടികളുടെ പങ്കാളിത്തവും പ്രതിഭയും കൊണ്ട് സമ്പന്നമായിരുന്നു. നാഫോ അംഗങ്ങൾക്കായുള്ളചർച്ചാവേദിക്ക് ശ്രീ അനീഷ് നായർ നേതൃത്വം നൽകി . ശേഷം കലോത്സവം കൺവീനർ ശ്രീ.ഉണ്ണികൃഷ്ണന്റെ നന്ദിപ്രസംഗത്തോടെ കുടുംബസംഗമത്തിനു പരിസമാപ്തിയായി .ഈ മഹാമാരിയുടെ കാലഘട്ടത്തിലും നാഫോയുടെ ഓരോഅംഗങ്ങളുടെ മനസ്സിലും പ്രത്യാശയും പുത്തനുണർവും നൽകാൻ നാഫോയുടെ കലോത്സവത്തിനുംകുടുംബസംഗമത്തിനും സാധിച്ചു.

Related Articles

Leave a Comment