വിളക്കിന് മുൻപിലിരുന്ന് നാമം ജപിക്കുന്നത് വിളക്കായി മാറാനാണ്. നാമം ജപിക്കുന്നത് ഏകാഗ്രതയോടെ, ശുദ്ധമായ മനസ്സോടെയാകണം എന്ന് വിധി.. എള്ളെണ്ണയൊഴിച്ച് പൂമുഖത്ത് തെളിച്ച നിലവിളക്കിന് മുന്നിലുള്ള നാമജപം ലക്ഷ്മി കടാക്ഷത്തെ ഭവനത്തിലെത്തിക്കുമെന്ന് വിശ്വാസം. നിലവിളക്കിന്റെ ഭാരം ഭൂമിദേവി നേരിട്ട് താങ്ങില്ലയെന്നതിനാൽ നിലവിളക്ക് പീഠത്തിൽ പ്രതിഷ്ഠിക്കണമെന്ന് ആചാരം.. നിലവിളക്കിൽ ത്രിമൂർത്തി ചൈതന്യമുള്ളതിനാൽ നിലവിളക്കിന്റെ അശുദ്ധി ഭവനത്തെയും ബാധിക്കുമെന്ന് വിശ്വസിക്കുന്നു.. ഇന്നത്തെ തലമുറയ്ക്ക് യഥാവിധി നാമജപം അറിയോ എന്നത് തന്നെ സംശയമാണ്.. സന്ധ്യാനാമം ജപിക്കുന്നത് തന്നെ അന്ധവിശ്വമായി കാണുന്നവരാണധികവും … തിരക്കേറിയ ഇന്നത്തെക്കാലത്ത് വീടുകളിൽ നാമജപം കുറവാണന്നിരിക്കെ തന്നെ, നമ്മുടെ ആചാരത്തിന്റെ സംസ്ക്കാരത്തിന്റെ പ്രതീകമായ നിലവിളക്കിന് മുന്നിൽ ത്രിസന്ധ്യയ്ക്ക് ഉള്ള നാമജപം ഐശ്വര്യദായകം തന്നെയെന്നതിൽ സംശയമേതുമില്ല …
നിലവിളക്കിന് മുന്നിൽ ത്രിസന്ധ്യയ്ക്ക് ഉള്ള നാമജപം.
1.7K
previous post