നാഫോ, കുവൈറ്റിന്റെ അറുപതാമത്‌ രാഷ്ട്ര ദിനവും മുപ്പതാമത്‌ സ്വതന്ത്ര ദിനവും ആഘോഷിച്ചു. 

by nafogkwt

കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ നാഫോ, കുവൈറ്റിന്റെ അറുപതാമത്‌ രാഷ്ട്ര ദിനവും മുപ്പതാമത്‌ സ്വതന്ത്ര ദിനവും ആഘോഷിച്ചു.  ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹ് കുവൈറ്റിന്റെ അമീർ ആയി ചുമതലയേറ്റ ദിവസമാണ് രാഷ്ട്ര ദിനമായി കൊണ്ടാടുന്നത്.

ഇറാക്ക് അധിനിവേശത്തിൽ നിന്നും സ്വതന്ത്രമായ  ദിവസമാണ് സ്വതന്ത്ര ദിവസമായി ആഘോഷിക്കപ്പെടുന്നത്.

ഓൺലൈൻ  ആയി നടത്തിയ ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് ആശംസകൾ അർപ്പിച്ചു. മുഖ്യാതിഥിയായി ശ്രീ മാസിൻ അൽ അൻസാരി (ഡയറക്ടർ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ) പങ്കെടുത്തു.  ശ്രീ മാസിൻ അൽ അൻസാരി വാർത്ത വിനിമയ രംഗത്ത് വളരെ പേരെടുത്ത ഉദ്യോഗസ്ഥാനും വർഷങ്ങളായി കുവൈറ്റിലെ വാർത്ത വിതരണ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചു വരുകയും ചെയ്തുവരുന്നു.

പ്രസിദ്ധനായ കുവൈറ്റി ഗായകൻ ശ്രീ മുബാറക് അൽ റാഷിദ് പ്രത്യേക ക്ഷണിതാവായി ചടങ്ങിൽ പങ്കെടുത്തു.  ഗായകൻ മുബാറക് അവർകളുടെ ഹിന്ദി ഗാനാലാപനം അത്യധികം മനോഹരമായിരുന്നു.  ഒരു അറബ് വംശജന്റെ ഭാവപൂര്ണമായ ഹിന്ദി ഉച്ഛാരണ മികവ് കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൽ എന്നും സംസാര വിഷയമാകാറുണ്ട്.

നാഫോ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് ശ്രീ സി പി രാജീവ് മേനോൻ അധ്യക്ഷത വഹിക്കുകയും, ജനറൽ സെക്രട്ടറി ശ്രീ വിജയകുമാർ മേനോൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.  നാഫോയുടെ ഉപദേശക സമിതിയെ പ്രതിനിധീകരിച്ചു ശ്രീ  വി ആർ വിജയൻ നായർ കുവൈറ്റ് ജനതയ്ക്ക് ആശംസകൾ നേർന്നു.

നാഫോ സെക്രട്ടറി ജനറൽ ശ്രീ അനീഷ്  നായർ വിശിഷ്ടാതിഥികളുമായി നടത്തിയ അഭിമുഖം വിജ്ഞാന പ്രദവും ആകർഷകവും ആയിരുന്നു. നാഫോ കുടുംബത്തിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.  ഇന്ത്യൻ ദേശീയ ഗാനാലാപനത്തോട് കൂടി അവസാനിച്ച ചടങ്ങു വളരെ ഹൃദ്യമായിരുന്നു.

നാഫോയുടെ ജോയിന്റ് സെക്രട്ടറി ശ്രീ രാജീവ് നായർ നന്ദി പ്രകാശിപ്പിക്കുകയുണ്ടായി.

——————————–

26.02 .2021  വൈകിട്ട് ന്യൂസ് ബ്രോഡ്‌കാസ്റ്  കൊടുക്കുന്നതിനായി തയ്യാറാക്കിയത്.

By : NAFO Media Desk .

Related Articles

Leave a Comment