ശ്രീ രംഗനാഥസ്വാമി ക്ഷേത്രം

by Nafo Media Desk

ശ്രീ രംഗനാഥ ക്ഷേത്രത്തിൽ ആയിരം വര്‍ഷം പഴക്കമുള്ള രാമാനുജന്റെ മൃതദേഹം ഇപ്പോ ഴും സൂക്ഷിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീ രംഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. മഹാവി ഷ്ണുവിന്റെ രംഗനാഥന്‍ എന്ന രൂപത്തെ യാണ് ഇവിടെ ആരാധിക്കുന്നത്.

തമിഴ്നാട്ടിലെ കാവേരി, തിരുവരുനപ്പള്ളി എന്നീ രണ്ട് നദികള്‍ക്കിടയിലാണ് ശ്രീരംഗം പട്ടണം സ്ഥിതി ചെയ്യുന്നത്. ഏഴു മതിലുകള്‍ ചേര്‍ന്ന ഈ ക്ഷേത്രം വലിപ്പത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. ഇരുപത്തിയൊന്ന് ഗോപുരങ്ങളുള്ളതില്‍ ഏറ്റവും വലുതായ രാജഗോപുരത്തിന് പതിമൂന്ന് നിലകളും എഴുപത്തിരണ്ട് മീറ്റര്‍ ഉയരവുമുണ്ട്. 156 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ക്ഷേത്രത്തില്‍ തെക്കോട്ട് ദര്‍ശനമായാണ് ഇവിടെ മഹാവിഷ്ണുവിനെ പ്രതിഷ്ഠി ച്ചിരിക്കുന്നത്.

ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആചാര്യനായിരുന്ന രാമാനു ജാചാര്യറുടെ മൃതദേഹം ഇപ്പോഴും രംഗനാഥ ക്ഷേത്രത്തില്‍ സംരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. ക്ഷേത്രം സന്ദര്‍ശി ക്കുന്ന പലര്‍ക്കും ഇത് അറയില്ല എന്നതും കൗതുകകരമാണ്. ശ്രീരംഗത്തിന്റെ നാലാം മുറ്റത്തുള്ള രാമാനുജാചാര്യക്ഷേത്രം ചിലര്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും അത് അദ്ദേഹ ത്തിന്റെ യഥാര്‍ത്ഥ ശരീരം തന്നെയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഒരു ഇരിപ്പി ടത്തില്‍ ശരീരം ഇപ്പോഴും കാണാം. വര്‍ഷത്തില്‍ രണ്ടുതവണ രാമാനുജനു വേണ്ടി ക്ഷേത്രത്തില്‍ ഒരു ഉത്സവം നടക്കും. അക്കാലത്ത്, രാമാനുജന്റെ ശരീരത്തില്‍ കര്‍പ്പൂരവും കുങ്കുമവും ഒഴിക്കുന്നു. അതി നാല്‍ ശരീരം ചുവന്ന നിറത്തിലുള്ള ഒരു പ്രതിമ പോലെ കാണപ്പെടുന്നു. കണ്ണുകളും മറ്റുമൊക്കെ വ്യക്തമായി കാണാനാകും. കുങ്കുമതൈലം ഒഴിക്കുമ്പോള്‍ കൂടുതല്‍ തിളക്കമുള്ളതായി തോന്നും. ശരീരം കേടാവാതിരിക്കാന്‍ ചന്ദനത്തിന്റെ കുഴമ്പും കുങ്കുമവുമാണ് പ്രധാനമായും ഉപയോ ഗിച്ചിട്ടുള്ളത്. രാസവസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ദര്‍ശനത്തിനായി ഭക്തര്‍ക്ക് അവസരമുണ്ട്. കൈയിലെ നഖങ്ങള്‍ അത് യഥാര്‍ത്ഥ ശരീരമാണെന്ന് സൂചിപ്പിക്കുന്നു. തെക്ക് പടിഞ്ഞാറ് ദിശയിലാണ് രാമുനജന്റെ ശരീരം ഇരിക്കുന്നത്.

1017 ല്‍ ചെന്നൈ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ശ്രീപെരുമ്പു ദൂരിലാണ് രാമാനുജന്‍ ജനിച്ചത്. ഏകദേശം 123 വര്‍ഷക്കാലം ജീവിച്ചിരുന്ന രാമാനുജന്‍ പ്രബലതയുടെ സിദ്ധാന്തത്തിന്റെ പ്രചാര ണത്തില്‍ നിര്‍ണായക സംഭാവന നല്‍കി. തന്റെ ജീവിതത്തിന്റെ പകുതിയും തമിഴ്നാട്ടിലെ ശ്രീരംഗം, കാഞ്ചീപുരം എന്നീ സ്ഥലങ്ങളില്‍ ചെലവഴിച്ചു. ഇളയ പെരുമാള്‍ എന്നായിരുന്നു ചെറുപ്പത്തില്‍ രാമാനുജന്റെ പേര്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ കേശവ സോമായാജ് മരിച്ചു. കാഞ്ചീപുരത്തെത്തിയതിന് പിന്നില്‍ വേദ പഠനമായിരുന്നു ലക്ഷ്യം. അദ്വൈത സിദ്ധാ ന്തത്തില്‍ അഗ്രകണ്യനായിരുന്ന യാദവപ്ര കാശയുടെ കീഴിലായിരുന്നു രാമാനുജന്റെ വേദ പഠനം. തിരുപ്പതി ക്ഷേത്രത്തിലെ ഗോവിന്ദരാജ യുടെ പുനപ്രതിഷ്ഠ നടത്തി യതും രാമാനുജനായിരുന്നു.

തിരുച്ചിറപ്പള്ളിയുടെ, ഭാഗമായ ഒരു ദ്വീപ് നഗരമാണ് ശ്രീരംഗം (Srirangam) (തമിഴിൽ തിരുവരംഗം). ഒരു വശത്ത് കാവേരിയും മറുവശത്ത് കാവേരിയുടെ പോഷകനദിയായ കൊള്ളിടവുമാണ് ഉള്ളത്. ശ്രീവൈഷ്ണവർ എന്നറിയപ്പെടുന്ന മഹാവിഷ്ണുഭക്തരുടെ വലിയൊരു വിഭാഗം ഇവിടെയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം..

ശ്രീരംഗക്ഷേത്രമാണ് ലോകത്തിലെ ഇന്നും ഉപയോഗത്തിലുള്ള ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം. 631000 ചതുരശ്ര മീറ്റർ ആണ് ഇതിന്റെ വിസ്താരം. 4 കിലോമീറ്റർ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്. ആങ്കർ വാട്ട് ഇതിലും വലുതാണെങ്കിലും ഇപ്പോൾ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നില്ല.

156 ഏക്കറിൽ പരന്നുകിടക്കുന്ന ക്ഷേത്രം ഏഴുചുറ്റുമതിലിനുള്ളിൽ ആണ്. 21 വലിയ ഗോപുരങ്ങളാണ് ഇവയ്ക്ക് ഉള്ളത്. 72 മീറ്റർ ഉയരമുള്ള രാജഗോപുരം ഏഷ്യയിൽ ഏറ്റവും ഉയരമുള്ളതാണന്ന് പറഞ്ഞുവല്ലോ. ക്ഷേത്രം ഉണ്ടാക്കിയ കാലത്തെ ശ്രീരംഗം നഗരത്തിലെ ജനങ്ങൾ മുഴുവൻ ആ ക്ഷേത്രസമുച്ചയ ത്തിന്റെ ഉള്ളിൽ ആണ് ജീവിച്ചിരുന്നത്.

കാവേരി നദിക്ക് മധ്യത്തിലുള്ള ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന മൂന്ന് രംഗനാഥക്ഷേത്ര ങ്ങളിൽ ഒന്നാണ് ശ്രീരംഗത്തേത്.

ആദി രംഗ ….രംഗനാഥസ്വാമി ക്ഷേത്രം ശ്രീരംഗപട്ടണത്ത്.
മധ്യ രംഗ….രംഗനാഥസ്വാമി ക്ഷേത്രം ശിവനസമുദ്രയിൽ.
അന്ത്യ രംഗ….രംഗനാഥസ്വാമി ക്ഷേത്രം ശ്രീരംഗത്ത്.

പൂർണ്ണമായും സ്വർണ്ണം കൊണ്ട് നിർമ്മിച്ച വൈദ്യുതവേലിക്കകത്ത് സംരക്ഷിച്ചിരിക്കുന്ന ഒരു ഗോപുരം തന്നെ ഇവിടെയുണ്ട് കേട്ടോ… കൂടാതെ ക്ഷേത്രത്തിലേക്കായി വരുന്ന ഭക്ത രാൽ സമ്പന്നമായ ഒരു സാമ്പത്തിക രംഗം ശ്രീരംഗത്തുണ്ട്. വൈകുണ്ഠ ഏകാദശി ക്കാണ് ഏറ്റവും ആൾക്കാർ എത്തുന്നത്

ചരിത്രം …

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ എട്ട് സ്വയം ഭൂക്ഷേത്രങ്ങളിൽ (സ്വയം വ്യക്ത ക്ഷേതം) വച്ച് സർവ്വ പ്രധാനമായ ക്ഷേത്രമാണ്‌ ശ്രീരംഗം ക്ഷേത്രം. ദിവ്യദേശങ്ങൾ എന്നറിയ പ്പെടുന്ന, 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാമത്തെയും, ഏറ്റവും ശ്രദ്ധേയവും, സുപ്രധാനവുമാണ്‌ ഈ ക്ഷേത്രം. തിരുവരംഗ തിരുപ്പതി, പെരിയകോവിൽ, ഭൂലോക വൈ കുണ്ഠം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. വൈഷ്ണവ വാക്ശൈലി അനുസരിച്ച് “കോവിൽ” ക്ഷേത്രത്തെ പ്രതി നിധീകരിക്കുന്നു.

ശ്രീരംഗം ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ഒരു മഹത്തായ സാമ്രാജ്യത്തിന്റെ ചരിത്രപ്ര ധാനമായ ഭൂതകാലത്തെയും ആയിര ക്കണക്കിന്‌ വർഷങ്ങൾ പഴക്കമുള്ള ഒരു സംസ്കാരത്തെയും വിളിച്ചോതുന്നതാണ്‌. പല്ലവന്മാരുടെ ഭരണം കരുത്തുറ്റ ഒരു മത അടിസ്ഥാനത്തിനു തുടക്കം കുറിച്ചു. ഉദാഹരണത്തിന്‌ ഈ രാജവംശം നൽകിയ പ്രചോദനമാണ്‌ തെക്കെ ഇന്ത്യയിൽ, പ്രത്യേകിച്ച് കർണ്ണാടകയിൽ ഇത്രയധികം ആര്യ സ്ഥാപനങ്ങൾ ഉയർന്നുവരുന്നതിൽ മുഖ്യപങ്കു വഹിച്ചത്. കൊറമാൻഡൽ തീരത്ത് ചോളന്മാർ ഏകദേശം 300ൽ പരം വർഷങ്ങൾ ഭരിക്കുകയും, കിഴക്കൻ ഡക്കാൺ പ്രദേശത്തിന്റെ സിംഹഭാഗത്തും ഹിന്ദു സംസ്കാരം തഴച്ചു വളരുന്നതിന്‌ പ്രോൽസാഹനം നൽകുകയും ചെയ്തു.

1680ൽ മുഗൾ ചക്രവർത്തിയും ക്രൂരനുമായ ഔറംഗസീബ് (1658-1707) പടിഞ്ഞാറൻ ഡക്കാണിൽ ഒരു സൈനിക ആക്രമണം നടത്തുകയും ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.. ഈ അമ്പലം തകർക്കാൻ അനവധി തവണ ശ്രമിച്ചങ്കിലും നടന്നില്ല. കൂടാതെ കോട്ടനഗ രികളായിരുന്ന ബീജാപ്പൂരും, ഗോൽക്കൊ ണ്ടയും ഔറംഗസീബിനു വന്നുചേർന്നു വെങ്കിലും മരണം വരെ ഈ അമ്പലത്തിൽ വരുന്നവരെ കൊന്നൊടുക്കിക്കൊണ്ടേയി രുന്നു. ഔറംഗസീബിന്റെ മരണത്തിന് ശേഷമാണ് ഈ പ്രവർത്തി അവസാനിച്ചത്.

Related Articles

Leave a Comment